2017, മാർച്ച് 19, ഞായറാഴ്‌ച

നിങ്ങൾ ഭിന്നിക്കരുത്

ﺍﻟﻠﻪُ َ اكبر*

      നാം എല്ലാവരും മുസ്ലിങ്ങളാണ്.  അതോടൊപ്പംതന്നെ  ഒരോരുതരരും സുന്നിയും മുജാഹിതും ജമാ അതേ ഇസ്ലാമിക്കാരനും തബ്‌ലീഗ് ജമാത്തും ഷാഫിയും ഹനഫിയും ഹംബലിയും ബരൈലവിയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെ പതാക വാഹകരുമാണ്.  എന്നാൽ ഇവരെല്ലാം ഒരേ സ്വരത്തിൽ അംഗീകരിക്കുന്നതും മുറുകെ പിടിക്കുന്നു എന്ന്‌ വാദിക്കുന്നതുമായ വിശുദ്ധ ഖുർആനും തിരുസുന്നത്തും (സ്വഹീഹായ ഹദീഥ്‌ )വള്ളിക്കോ പുള്ളിക്കോ വെത്യാസമില്ലാത്തവണ്ണം ഇവരുടെ എല്ലാവരുടെയും കൈകളിൽ ഭദ്രമാണുതാനും. 
   പിന്നേ എന്ത് കൊണ്ടാണ് നമ്മൾ ഇങ്ങനെ കക്ഷികളായി ഭിന്നിച്ചു പോയത്.. ? അതിനുള്ള ഉത്തരം വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം ആലു ഇമ്രാനിലെ 103 ആം വചനത്തിലൂടെ  അല്ലാഹു പറയുന്നു.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്.  

ആ മുറുകെ പിടിക്കേണ്ട പാശം ഖുർആനാണ്.  ഈ ഖുർആനിക സൂക്തം നാം കണ്ടില്ലെന്ന് നടിക്കുകയാണോ... ? അധോ കാണാതെദ് കൊണ്ട് തന്നെയാണോ... ? 

ശേഷം വീണ്ടും അല്ലാഹു 6 ആം അധ്യായത്തിലെ 159ആം വചനത്തിലൂടെ പറയുന്നു.

إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ
തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.

ഇത്തരക്കാരുമായി മുസ്ലിമിന്ന് ഒരു ബന്ധവും ഇല്ല എന്നാണ് അല്ലാഹു പറയുന്നത്.  ഇത്ര വിശദമായി അല്ലാഹു പറഞ്ഞ ഈ ഒരു ആയത് തർക്കവിഷയങ്ങളിൽ വാചാലരാവുന്ന ഇവിടുത്തെ പണ്ഡിതർക്ക് അറിയാതെ പോയോ... ? എന്ത്‌കൊണ്ടാണ് ഈ കാര്യം ഇവർ ജനങ്ങളോട് പറയാത്തത്.? എന്താണെന്നറിയേണ്ടേ  അതും അല്ലാഹു ഖുർആനിലൂടെ വിശദീകരിക്കുന്നത് നമുക്ക് കാണാം.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۗ
വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപേരും  ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരുമാണ്.

അപ്പോൾ നാം എന്ത്‌ ചെയ്യണം എന്ന ഒരു ചോദ്യം ഉയർന്നുവരും.  എന്നാൽ ഒരു മുസ്ലിം യഥാർത്ഥ സ്രോതസ്സായ വിശുദ്ധ ഖുർആനിന്റെയും സ്വഹീഹായ ഹദീഥിനെയുമാണ് പിന്പറ്റേണ്ടത്. (ഇവ രണ്ടുമാണ് മുസ്ലിമിന്റെ പ്രമാണം )  ഒരു പണ്ഡിതൻ ഖുർആനിനും ഹദീഥിനും യോജിക്കുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞാൽ അവ സ്വീകരിക്കണം. ഈ വെക്തിതന്നെ മറ്റൊരു കാര്യത്തിൽ പ്രമാണത്തോട് യോജിക്കാത്തവ പറഞ്ഞാലോ..  നാം അത്‌ തള്ളിക്കളയണം. അവർ പാണ്ഡിത്യമുള്ളവരായേക്കാം. പക്ഷെ അവരാരും പ്രവാചകൻ (സ്വ )പോലെ മഹ്‌സൂമുകളല്ല  (തെറ്റുപറ്റാത്തവരല്ല ) നമ്മിൽ പലർക്കും വന്നു ഭാവിക്കുന്ന ഒരു വിപാതാണിത്. അവർ പണ്ഡിതന്മാരെ അന്തമായി അനുകരിക്കുന്നു. ഈ അനുകരണം അവരെ നാശത്തിലേക്ക് നയിക്കുന്നു. എന്നാൽ മഹാസൂരികളായ മദ്ഹബിന്റെ ഇമാമുമാരായ ഇമാം ഷാഫി, ഇമാം ഹനഫി, ഇമാം ഹമ്പലി, ഇമാം മാലിക് ഇവരെല്ലാം തങ്ങളുടെ ഫത്‌വകൾ (അഭിപ്രായങ്ങൾ ) നബി (സ്വ ) യുടേതിന്ന് എതിരായി വന്നാൽ അവരുടെ അഭിപ്രായങ്ങൾ ഉപേക്ഷിക്കണമെന്നാണ് പറഞ്ഞത്. അതായത് അവരുടെ വാക്കുകൾ സ്വീകരിക്കേണ്ടതും  ഖുർആനിനോടും സ്വാഹീഹായ ഹദീഥുകളോടും യോജിക്കുന്നതാണോ എന്ന് നോക്കിയിട്ടാണ്. നാലാലൊരു  മദ്ഹബിനെ അന്തമായി പിൻപറ്റണം എന്ന വാദത്തിന്ന് മതത്തിൽ ഒരു അടിസ്ഥാനവുമില്ല.  എല്ലാ മദ്ഹബിന്റെ ഇമാമുമാരെയും അംഗീകരിക്കണം ബഹുമാനിക്കണം. പക്ഷെ  അവരാരും ഭിന്ന കക്ഷിത്വം  ഉണ്ടാക്കാൻ വന്നവരല്ല.  അവർ മതത്തെ കൂടുതൽ വിശദീകരിച്ചു തരാൻ വന്നവരാണ്. ധൗർഭാഗ്യകരമെന്ന  പറയട്ടെ അവരുടെ അനുയായികൾ ഭിന്ന കക്ഷികളായി.

*അല്ലാഹു ഖുർആനിലെ 4ആം അധ്യായത്തിൽ പറയുന്നു*

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
*വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റവും നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം. (Sura 4 : Aya 59)*

രണ്ട് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞാൽ നിങ്ങൾ അല്ലാഹു വിലക്കും അവന്റെ റസൂൽ (സ്വ ) യിലേക്കും കാര്യങ്ങൾ  മടക്കുക. 
 
അല്ലാഹു കക്ഷിത്വം പാടില്ല എന്ന്‌ പറഞ്ഞിട്ടും ധൗര്ഭാഗ്യകരം എന്ന്‌ പറയട്ടെ നാം കക്ഷികളായി ഭിന്നിച്ചു കഴിഞ്ഞു.
മതപരമായ കാര്യങ്ങൾക്കും, പാവങ്ങളെ സഹായിക്കാനും, വിദ്യാഭ്യാസത്തിനും അതുപോലുള്ള വെത്യസ്തമായ  സൽകർമങ്ങൾ ചെയ്യുവാനാവണം സംഘടനകൾ രൂപീകരിക്കേണ്ടത് .  പക്ഷെ മതം എന്ന നിലക്ക്  (മത വിശ്വാസികൾ എന്നനിലക്ക് ) നാം ഭിന്ന കക്ഷികളാകാൻ പാടില്ല. മത പ്രബോധനത്തിന്ന് മുസ്ലിങ്ങളുടെ ഒരു സംഗമാവുകയാണ് വേണ്ടത്. നിങ്ങൾ ലിംഗ ബേധമുണ്ടാക്കേരുതെന്ന് ഖുർആൻ പറയുന്നുണ്ട്.  എന്നാൽ ഇത്‌ പറയുമ്പോൾ  *"പ്രവാചകൻ (സ്വ )* *പറയുന്നത് 73 കക്ഷികൾ ആകും എന്നാണല്ലോ എന്ന ഒരു ചോദ്യം ഉടലെടുക്കാറുണ്ട്.*
*അതേ സുനൻ തിർമിതിയുടെ 171ആം ഹദീഥിൽ  നബി (സ്വ ) പറയുന്നത് മുസ്ലിംങ്ങൾ 73 ഭിന്ന കക്ഷികളാകും എന്നാണ്.*  എന്നാൽ നബി (സ്വ ) കക്ഷിത്വം ഉണ്ടാക്കണം എന്നല്ല ഉണ്ടായി പോകും എന്നാണ് പറഞ്ഞത്. എന്നാൽ പ്രവാചകൻ ഈ അവസ്ഥ പ്രവചിച്ചിരുന്നു. ഒരു കൂട്ടർ മാത്രമേ സ്വർഗത്തിൽ പോകൂ എന്നും പറഞ്ഞു. അപ്പോൾ അനുചരന്മാർ ചോദിച്ചു. അവർ ആരാണ് .. ? അവർ ഏതു കൂട്ടറാണ്.. ? എൻ്റെ ചര്യയും ഖുർആനും പിന്പറ്റുന്നവരാണവർ എന്ന് നബി (സ്വ ) പറഞ്ഞു. ആ പ്രവചനം ഇന്ന് പുലർന്നിരിക്കുന്നു ഇന്ന മുസ്ലിങ്ങൾ പല കക്ഷികളായി .  എന്നാൽ നമ്മുടെ നബി (സ്വ ) ഏത് കക്ഷിയായിരുന്നു.. ? നബി (സ്വ ) മുസ്ലിമായിരുന്നു.

വിശുദ്ധ ഖുർആനിലെ 3ആം അധ്യായം ആലു ഇമ്രാനിൽ അല്ലാഹു പറയുന്നു.

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ
പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ''അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.'' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ''ഞങ്ങള്‍ മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.''  (Sura 3 : Aya 64)

ഞങ്ങൾ മുസ്ലിംങ്ങളാണ് എന്ന്‌ പറയാനാണ് അല്ലാഹു കല്പിച്ചതു. മുസ്ലിം എന്നാൽ അല്ലാഹുവിന്റെ തീരുമാനങ്ങൾക്ക് കീഴ്‌പെട്ട് ജീവിക്കുന്നവൻ എന്നാണ്.  മുസ്ലിം അവന്റെ ഇച്ഛകളെല്ലാം  ദൈവത്തിന്ന് സമർപ്പിക്കേണ്ടവനാണ്.

നാം ആദ്യവും അവസാനവും ഒരു മുസ്ലിമാവുക. ഖുർആനിനോടും ഹദീഥിനോടും യോജിക്കുന്ന അഭിപ്രായങ്ങൾ നമുക്ക് സ്വീകരിക്കാം. അത്‌ ഒരു സ്ഥലപരമായ സംസ്കാരപരമായ രാജ്യപരമായ കാര്യങ്ങളാലുള്ള  വ്യെതിചലനത്തെ പിന്പറ്റരുത്‌. ഖുർആനിന്റെയും ഹദീഥിനെയും പിൻപറ്റുക.

ഖുർആനിലും ഹദീഥിലും പറയാത്തത്  മതമല്ല.  ഇസ്ലാം ഒന്നേയുള്ളു.. കക്ഷിത്വം പാടില്ല.

ഇനിയും നിങ്ങൾ ഇതിനോട് മുഖം തിരിച്ചാൽ അറിയുക അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാണ്.

അല്ലാഹു ഖുർആനിലെ 7ആം അധ്യായത്തിൽ പറയുന്നു.

وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ
ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്‍കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന്‍ വഴികേടിലായി. (Sura 7 : Aya 175)

وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ
നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായയുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാക്ക് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ. (Sura 7 : Aya 176)

ഇനിയെങ്കിലും സംഘടനാ സങ്കുചിതത്വവും മറ്റു താത്പര്യങ്ങളും ഉപേക്ഷിച്ചു നമുക്കെല്ലാം ഒന്ന്   ഒന്നിച്ചുകൂടെ.. ? അതേ ഒന്നിക്കാം നാമെല്ലാവരും  ഖുർആനെന്ന പാശത്തെയും സ്വഹീഹായ ഹദീഥ്‌ കളെയും  പിന്പറ്റിയാൽ  നമുക്ക് ഒന്നിക്കാം കക്ഷിത്വമില്ലാതെ യഥാർത്ഥ മുസ്ലിമായി ഒരേ നിരയിൽ
📖📖📖📖📖📖📖📖📖

പലിശ

പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം
👇
പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !

ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ ?!, അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ ?!, പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട് ?

36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية
അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " (റവാഹു അഹ്മദ്)

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം ..

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه
അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍ ബൈഹഖി]

പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു ?! നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം .. അല്ലേ !... ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും .. എന്തുകൊണ്ട് ?! ..
വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട് ?! ... തെറ്റുകളെയും അവയുടെ ഗൌരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ ?!

ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല'

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് പ്രവാചകന്റെ ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]

അല്ലാഹു നമ്മെ പലിശയെന്ന വന്‍ പാപത്തില്‍ നിന്നും, അത് മൂലം .ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നു കാതുരക്ഷിക്കട്ടെ.. [ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക]  《ഒരു  നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്.. അള്ളാഹു നമ്മുടെ  പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ.......

നിസ്കാരത്തിന്റെ പൂർണ്ണ രൂപം

***നിസ്‌കാരത്തിന്റെ പൂര്‍ണരൂപം*** **നമ്മൾ ഒരുപാടുപേർ നിസ്ക്കരിക്കാറുണ്ട് പക്ഷേ നിസ്ക്കാരത്തിൽ ചൊല്ലേണ്ട കാര്യങ്ങൾ പലർക്കും അറിയില്ല, അങ്ങനെയുള്ളവർക്ക് പഠന ആവശ്യത്തിന് വേണ്ടി തയ്യാറാക്കിയത്. വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാൻ മറക്കരുത് .

*തന്നെ സൃഷ്ടിച്ച സർവ്വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്‌കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന്‍ ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന്‍ ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നിസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖ സംഭാഷണമാണ്. അത് നിർവ്വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

നിസ്‌കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു

1. മുസ്‌ലിംആയിരിക്കുക: ഇസ്‌ലാമിനെ ആദര്‍ശമായി അംഗീകരിക്കാത്ത ഒരാള്‍ നിസ്‌കാരം അതിന്റെ ഘടനയില്‍ കൃത്യമായി നിര്‍വഹിച്ചാല്‍ പോലും അത് സ്വീകാര്യമല്ല.
2. ബുദ്ധിസ്ഥിരതയുള്ള ആളായിരിക്കുക.
മാനസികരോഗങ്ങള്‍ കാരണമായോ, ലഹരിബാധകൊണ്ടോ ബുദ്ധി മറഞ്ഞുപോയ അവസ്ഥയില്‍ നിസ്‌കാരം ശരിയാവുകയില്ല.
3. ഗ്രഹണശേഷി ആര്‍ജ്ജിച്ചിട്ടുണ്ടായിരിക്കുക: നിസ്‌കാരത്തില്‍ ഉരുവിടുന്ന പ്രാര്‍ഥനകള്‍ എന്താണെന്നും അവയുടെ ആശയമെന്തെന്നും മനസ്സിലാകുന്ന ആളുടെ നിസ്‌കാരമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഏഴുവയസ്സാകുന്നതോടെ ഗ്രഹണശേഷി സ്വായത്തമാകുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധിയുണ്ടായിരിക്കുക: ഇന്ദ്രിയസ്ഖലനം മൂലമോ സ്ത്രീ-പുരുഷശാരീരികസംസര്‍ഗംമൂലമോ വലിയ അശുദ്ധി ഉണ്ടാകാതിരിക്കുക. അങ്ങനെയെങ്കില്‍ അതില്‍നിന്ന് ശുദ്ധമാകാന്‍ കുളിച്ചാല്‍ മതിയാകും. ചെറിയ അശുദ്ധിയില്‍നിന്ന് മുക്തമാകാന്‍ വുളൂഅ് മതിയാകും. വലിയ അശുദ്ധിയില്‍നിന്ന് മുക്തമാകാതെ വുളൂഅ് മാത്രം കൊണ്ട് ശുദ്ധി കൈവരിക്കാന്‍ കഴിയില്ല. നിസ്‌കാരം ശരിയാകണമെങ്കില്‍ വുളൂഅ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

5. നിസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലവും ഇടവും ധരിച്ചിരിക്കുന്ന വസ്ത്രവും മാലിന്യങ്ങളില്‍നിന്ന് വിമുക്തമായിരിക്കണം. ഹറാമായ വസ്തുക്കള്‍, ഒഴുകുന്ന രക്തം, പറവകളുടെയും മൃഗങ്ങളുടെയും അടക്കമുള്ള ജന്തുവിസര്‍ജ്യങ്ങള്‍ എന്നിവയില്‍നിന്ന് മുക്തമായിരിക്കണം മേല്‍പറഞ്ഞവയെല്ലാം.
6. നഗ്നത മറയ്ക്കുക : പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധമായും മറക്കേണ്ട ഭാഗം പൊക്കിള്‍ മുതല്‍ കാല്‍മുട്ടുള്‍പ്പെടെയുള്ള ശരീരമാണ്. സ്ത്രീകള്‍ക്കത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള മുഴുവന്‍ ശരീരവുമാണ്.

7. നിസ്‌കാരസമയമാകല്‍: ഓരോ നിശ്ചിത നിസ്‌കാരത്തിനും അതിന്റെ സമയം ആയെന്ന് ഉറപ്പുവരുത്തുക.
8. ഖിബ്‌ലയെ അഭിമുഖീകരിക്കുക: മക്കയിലെ കഅ്ബയ്ക്ക് അഭിമുഖമാകുംവിധം ദിക്കിലേക്ക് തിരിഞ്ഞുനിന്നുകൊണ്ടാണ് നിസ്‌കരിക്കേണ്ടത്.
9. നിസ്‌കാരം ഉദ്ദേശിച്ച് നില്‍ക്കുക: നിയ്യത് എന്നാണ് ഇതിനെ പറയുന്നത്. നാവുകൊണ്ട് ഉച്ചരിക്കുകയെന്നതിനേക്കാള്‍ പ്രാധാന്യം ഹൃദയത്തിന്റെ അംഗീകാരത്തിനാണ്. നിസ്‌കരിക്കാന്‍ പോകുന്നുവെന്ന് മനസ്സില്‍ കരുതുകയെന്ന് ചുരുക്കം.

നിസ്‌കാരത്തിന്റെ ഓരോ ഘടകങ്ങളാണ് ഇനി വിവരിക്കുന്നത്

1.നിസ്‌കാരത്തിനായി നില്‍ക്കുക. അതിന് കഴിയാത്തവര്‍ രോഗിയോ വികലാംഗരോ ആണെങ്കില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.
2. അല്ലാഹു അക്ബര്‍ (അറബി നല്‍കുക)എന്ന് ഉച്ചരിച്ച് കൈ രണ്ടും തോളൊപ്പം ഉയര്‍ത്തി പേക്കിളിന്റെ മുകളിൽ ഇടതുകയ്യിനുമുകളില്‍ വലതുകൈ വരത്തക്കവിധം കെട്ടുക. ഇതിനെ തക്ബീറതുല്‍ ഇഹ്‌റാം എന്ന് പറയുന്നു.

3. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളും സുന്നത്തും ആയ എല്ലാ നിസ്‌കാരത്തിലും തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന (വജ്ജഹ്തു..)ഓതല്‍ സുന്നത്താണ്. എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായി അഊദുവോ ഓതിത്തുടങ്ങിയാല്‍ മറന്നിട്ടാണെങ്കിലും പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.

ഇമാമും മഅ്മൂമും ഒറ്റക്ക് നിസ്‌കരിക്കുന്നവരും വജ്ജഹ്തു ഓതണം.

وجهت وجهي للذي فطر السماوات والأرض حنيفا وما أنا من المشركين . إن صلاتي ونسكي ومحياي ومماتي لله رب العالمين لا شريك له وبذلك أمرت وأنا من المسلمين
വജ്ജഹ്ത്തു വജ്ഹിയലില്ലദീ ഫത്വറസ്സമാവാത്തി വല്‍ അര്‍ദ ഹനീഫന്‍ മുസ് ലിമന്‍ വമാ അന മിനല്‍മുശ് രികീന്‍. ഇന്ന സ്വലാത്തീ വ നുസുകീ വ മഹ് യായ വ മമാത്തീ ലില്ലാഹി റബ്ബില്‍ ആലമീന്‍. ലാ ശരീക ലഹു വബിദാലിക ഉമിര്‍ത്തു വ അന മിനല്‍ മുസ് ലിമീന്‍.

അര്‍ത്ഥം: ‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം (ശരീരം )തിരിച്ചിരിക്കുന്നു. ഞാന്‍ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനല്ല. എന്റെ നിസ്‌കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന് അധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങനെ ജീവിക്കണമെന്നാണ് എന്നോട് കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരില്‍ പ്പെട്ടവനാണ് ഞാന്‍’

4. അഊദുബില്ലാഹി മിനശ്ശൈത്ത്വാനിര്‍റജീം

أعوذ بالله من الشيطان الرجيم
(ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അല്ലാഹുവില്‍ ശരണംതേടുന്നു) എന്ന് ഓതി ശേഷം ഫാതിഹ അധ്യായം ഓതുക. ബിസ്മി ഫാതിഹയുടെ ഭാഗമായതിനാല്‍ അതും ഓതേണ്ടതാണ്. ഓരോ മുസ്ലിമും ഇമാമോ മഅ്മൂമോ ആയി നില്‍ക്കുകയാണെങ്കില്‍ പോലും നിസ്‌ക്കാരത്തില്‍ കണിശമായും പാരായണം ചെയ്യേണ്ട അദ്ധ്യായം കൂടിയാണ് ഫാതിഹ. ”ഫാതിഹ ഓതാത്തവന് നിസ്‌ക്കാരം ഇല്ല” എന്ന ഹദീസ് ആണ് ഇതിന് തെളിവ്. അതിനാല്‍ ഓരോ മുസ്ലിമും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഫാതിഹ: ഫാതിഹ ഉള്‍പ്പെടെ എപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും പിശാചില്‍ നിന്ന് കാവല്‍ തേടുന്ന അഊദു ഓതുന്നത് നല്ലതാണ്.

അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു എന്നാണ് അതിന്റെ അര്‍ത്ഥം

(ഫഇദാ ഖറഅ്തല്‍ ഖുര്‍ആന ഫസ്തഇദ് ബില്ലാഹി മിനശ്ശൈത്വാനി ര്‍റജീം)നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുവെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് കാവല്‍ തേടുവീന്‍ (അന്നഹ്ല്‍ 98)

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം
പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

(അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ )
സര്‍വ്വസ്തുതിയും ലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

ٱلرَّحْمَٰنِ ٱلرَّحِيمِ

അര്‍റഹ്മാനിര്‍റഹീം
(പരമ കാരുണികനും കരുണാ നിധിയുമായ)

مَٰلِكِ يَوْمِ ٱلدِّينِ
മാലികി യൗമിദ്ദീന്‍
പ്രതിഫല ദിനത്തിന്റെ ഉടമസ്ഥനായ

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
ഇയ്യാക നഅ്ബുദു വഇയ്യാക നസ്തഈന്‍
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ
ഇഹ്ദിന സ്സ്വിറാത്വല്‍ മുസ്തഖീം
ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ!

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ
സ്വിറാത്വല്ലദീന അന്‍അംത അലൈഹിം
നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍

غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
ഗൈരില്‍ മഗ്ദൂബി അലൈഹിം വല ദ്ദ്വാല്ലീന്‍
നിന്റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍

أمين
ആമീന്‍
(അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ!

ശേഷം ഖുര്‍ആനില്‍നിന്ന് ഏതെങ്കിലും അധ്യായത്തിലെ ഭാഗങ്ങള്‍ ഓതുക. ഖുര്‍ആന്റെ അവസാനഭാഗത്തുള്ള ചെറിയ അധ്യായങ്ങളില്‍ ഏതെങ്കിലും ഒന്ന് മതിയാകും.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ

لَآ أَعْبُدُ مَا تَعْبُدُونَ

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ

وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ

لَكُمْ دِينُكُمْ وَلِىَ دِينِ
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം
പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍
താങ്കള്‍ പറയുക. അല്ലയോ സത്യനിഷേധികളേ,

ലാ അഅ്ബുദു മാ തഅ്ബുദൂന്‍
നിങ്ങള്‍ ആരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല.

വലാ അന്‍തും ആബിദൂന മാ അഅ്ബുദു
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല.

വലാ അന ആബിദുമ്മാ അബദ്തും
നിങ്ങള്‍ ആരാധിച്ചതിനെ ഞാന്‍ ആരാധിക്കുന്നവനല്ല.

വലാ അന്‍തും ആബിദൂന മാ അഅ്ബുദു
ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

ലകും ദീനുകും വ ലിയ ദീന്‍
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.

5. അല്ലാഹു അക്ബര്‍ എന്നുച്ചരിച്ച് കുമ്പിടുക(റുകൂഅ്). ഈ അവസ്ഥയില്‍ മുതുക് വളക്കാതെ രണ്ടുകൈപ്പത്തിയും മുട്ടുകാലില്‍ ഉറപ്പിച്ച് കുനിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. ശേഷം താഴെക്കാണുന്ന ദിക് ര്‍ 3 പ്രാവശ്യം ചൊല്ലുക

سبحان ربي العظيم وبحمده

സുബ്ഹാന റബ്ബിയല്‍ അളീം വ ബിഹംദിഹി
എന്റെ മഹാനായ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു

6. റുകൂഇല്‍നിന്ന് നേരെ നിവര്‍ന്ന്

سمع الله لمن حمده – സമിഅല്ലാഹു ലിമന്‍ ഹമിദഹു (അല്ലാഹുവിനെ സ്തുതിച്ചവനെ അവന്‍ കേട്ടിരിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട് (തക്ബീറതുല്‍ ഇഹ്‌റാമിലെപ്പോലെ) കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി താഴ്ത്തിയിടുക. ഈ ഘട്ടത്തെ ഇഅ്തിദാല്‍ എന്നുപറയുന്നു. ഇതില്‍ ചൊല്ലേണ്ട പ്രാര്‍ഥന ഇതാണ്:

ربنا لك الحمد ملء السماوات وملء الأرض وملء ما شئت من شيء بعده – റബ്ബനാലകല്‍ ഹംദു മില്‍അ സ്സമാവാതി വല്‍ അര്‍ദി വ മില്‍അ മാ ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദു (ആകാശങ്ങള്‍ നിറയെയും ഭൂമി നിറയെയും ,ശേഷം നീ ഉദ്ദേശിച്ച വസ്തുക്കള്‍ നിറയെയും സര്‍വസ്തുതിയും നിനക്കാണ്)

7.ശേഷം അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് സാഷ്ടാംഗപ്രണാമത്തിന്റെ(സുജൂദ്)ഘട്ടത്തിലേക്ക് പ്രവേശിക്കുക. അതായത് കൈപ്പത്തി കാല്‍മുട്ടില്‍ താങ്ങി താഴ്ന്നുചെന്ന് കാല്‍മുട്ട് നിലത്തുകുത്തിയശേഷം കൈപ്പത്തി വിരലുകള്‍ ചേര്‍ന്നുനില്‍ക്കുംവിധം തറയില്‍ വെക്കുകയും നെറ്റി നാസികാഗ്രം(മൂക്ക്)ഭൂമിയില്‍ സ്പര്‍ശിക്കുംവിധം വെക്കുകയുംചെയ്യുക. തുടര്‍ന്ന് പ്രാര്‍ഥന 3 പ്രാവശ്യം ചൊല്ലുക.

سبحان ربي الأعلى  وبحمده

സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ വ ബിഹംദിഹി
(എന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു)

8. സുജൂദില്‍നിന്ന് തലയുയര്‍ത്തി അല്ലാഹു അക്ബര്‍ എന്നുചൊല്ലി ഇരിക്കുക. ഇടതുകാലിന്റെ പാദം പരത്തി അതിന്‍മേലാണ് ഇരിക്കേണ്ടത്. അതേസമയം വലതുപാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയിന്‍മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിന് ഇഫ്തിറാശ് എന്നാണ് പറയുക. രണ്ടുസുജൂദുകള്‍ക്കിടയിലുള്ള ഈ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പൃഷ്ഠഭാഗം കാല്‍മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്റെ ഇരുത്തം തന്നെ.
തുടര്‍ന്ന് ഈ പ്രാര്‍ഥന ചൊല്ലുക.

رب اغفر لي وارحمني واجبرني وارفعني  وارزقني واهدني وعافني واعف عني

റബ്ബിഗ്ഫിര്‍ ലീ വര്‍ഹംനീ വജ്ബുര്‍നീ വര്‍ഫഅ്‌നീ വര്‍സുഖ്‌നീ വഹ്ദിനീ വ ആഫിനീ വ അ്ഫു അന്നീ(എന്റെ നാഥാ എനിക്ക് നീ പൊറുത്തുതരേണമേ, എന്റെ കുറവുകള്‍ പരിഹരിക്കേണമേ, എന്റെ പദവി ഉയര്‍ത്തണമേ, എനിക്ക് ഭക്ഷണം നല്‍കേണമേ, എന്നെ നീ സന്‍മാര്‍ഗത്തിലാക്കേണമേ, എനിക്ക് സൗഖ്യം നല്‍കേണമേ..)

9. വീണ്ടും അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലി സുജൂദ് ചെയ്യുക. سبحان ربي الأعلى  وبحمده – സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ വ ബിഹംദിഹി എന്ന
പ്രാര്‍ഥന 3 വട്ടം ചൊല്ലുക

10. സുജൂദ് കഴിഞ്ഞാല്‍ ഒരു റക്അത് പൂര്‍ത്തിയായി. വീണ്ടും അല്ലാഹുഅക്ബര്‍ എന്നുച്ചരിച്ച് തക്ബീറതുല്‍ ഇഹ്‌റാമിലെന്നപോലെ നില്‍ക്കുകയും നേരത്തേ ചെയ്തതെല്ലാം ആവര്‍ത്തിക്കുകയുംചെയ്യുക. അങ്ങനെ രണ്ടു റക്അത് പൂര്‍ത്തിയായാല്‍ സുജൂദില്‍നിന്ന് അല്ലാഹുഅക്ബര്‍ എന്ന് ചൊല്ലി എഴുന്നേറ്റ് ഇരിക്കുക. ഇഫ്തിറാശിന്റെ ഇരുത്തമാണ് ഈ ഘട്ടത്തിലും വേണ്ടത്. തുടര്‍ന്ന് അത്തഹിയ്യാത് ഓതുക.

التحيات لله والصلوات والطيبات ، السلام عليك أيها النبي ورحمة الله وبركاته ، السلام علينا وعلى عباد الله الصالحين ، أشهد أن لا إله إلا الله وأشهد أن محمدًا رسول الله

അത്തഹിയ്യാത്തു അല്‍ മുബാറകാത്തു സ്സ്വലവാത്തു ത്ത്വയ്യിബാത്തു ലില്ലാഹി അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്മത്തുല്ലാഹി വ ബറകാതുഹു അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹു. വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി..

(എല്ലാ തിരുമുല്‍ കാഴ്ചകളും ബറകത്തുകളും നമസ്‌കാരങ്ങളും മറ്റുസല്‍കര്‍മങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ)യുടെ മേല്‍ നീ ഗുണംചെയ്യേണമേ.)
ഈ ഇരുത്തം രണ്ടിലധികം റക്അത് ഉള്ള നമസ്‌കാരത്തിലെ ആദ്യത്തേതാണെങ്കില്‍ വീണ്ടും അല്ലാഹു അക്ബര്‍ എന്നുചൊല്ലി ബാക്കിയുള്ള റക്അത്തിലേക്ക് കടക്കുക.

11. ഇനി അവസാനത്തെ ഇരുത്തമാണെങ്കില്‍ അതിലെ അത്തഹിയ്യാത്തിനും സ്വലാത്തിനുംവേണ്ടി തവര്‍റുക്കിന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. കൈപ്പത്തികള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കടുത്തായി തുടകളുടെ മേല്‍ വെക്കണം. അത്തഹിയ്യാത്ത് ഓതുമ്പോള്‍ ‘ലാ ഇലാഹഇല്ലല്ലാഹു ‘ എന്ന് പറയുന്ന സമയത്ത് വലതുകയ്യിന്റെ ചൂണ്ടുവിരല്‍ അല്‍പം ഉയര്‍ത്തുകയും സലാം ചൊല്ലുന്നതുവരെ നിവര്‍ത്തിപ്പിടിക്കുകയും ചെയ്യണം. ശേഷം നബിയുടെ പേരിലുള്ള ഇബ്‌റാഹീമി സ്വലാത്ത് ചൊല്ലുക.

اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم وبارك على محمد وعلى آل محمد كما باركت على إبراهيم وآل إبراهيم  في العالمين إنك حميد مجيد

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍, കമാ സ്വല്ലയ്ത്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ വ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീം ഫില്‍ആലമീന ഇന്നക്ക ഹമീദുന്‍ മജീദ്..

(മുഹമ്മദ് നബി (സ)ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ, ഇബ്‌റാഹീം നബിക്കും കുടുംബത്തിനും ഗുണംചെയ്തതുപോലെ . മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ബര്‍കത്ത് ചെയ്യേണമേ, ഇബ്‌റാഹീം നബിക്കും കുടുംബത്തിനും ബര്‍കത് ചെയ്തതുപോലെ. ലോകരില്‍ നിന്ന് നീ പ്രകീര്‍ത്തനത്തിന് അര്‍ഹനും ഉന്നതപദവിയുമുള്ളവനുമാകുന്നു.)

ശേഷം താഴെക്കാണുന്ന പ്രാര്‍ഥന ചൊല്ലുക:

അല്ലാഹുമ്മ ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍ത്തു വ മാ അസ്‌റര്‍ത്തു വ മാ അഅ്‌ലന്‍ത്തു വ മാ അസ്ഫര്‍ത്തു വ മാഅന്‍ത അഅ്‌ലമു ബിഹീ മിന്നീ ഇന്നക്ക അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു ലാ ഇലാഹ ഇല്ലാ അന്‍ത അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബി ല്‍ഖബ് രി വ മിന്‍ അദാബിന്നാരി വമിന്‍ ഫിത്‌നത്തില്‍ മഹ് യാ വല്‍മമാത്തി വമിന്‍ ഫിത്‌നത്തില്‍ മസീഹിദ്ദജ്ജാല്‍.

اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني، أنت المقدم وأنت المؤخر، لا إله إلا أنت  اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنه المسيح الدجال

(അല്ലാഹുവേ ഞാന്‍ മുമ്പുചെയ്തതും പിന്നീട് ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തുംതരേണമേ..രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് പൊറുത്തുതരേണമേ അവയെപ്പറ്റി എന്നേക്കാള്‍ നന്നായി അറിയുന്നവന്‍ നീയാണ്. നീയാണ് മുന്തിക്കുന്നവന്‍. നീ തന്നെയാണ് പിന്തിക്കുന്നവന്‍. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ, ഞാന്‍ നിന്നോട് കാവല്‍തേടുന്നു. ഖബ്ര്‍ ശിക്ഷയില്‍നിന്നും നരകശിക്ഷയില്‍നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.
12. അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹ് എന്ന് ചൊല്ലി വലത്തോട്ട് തലതിരിക്കുക. വീണ്ടും അസ്സലാമുഅലൈകും വറഹ് മത്തുല്ലാഹ് എന്ന് ചൊല്ലി തന്റെ ഇടതുവശത്തേക്ക് തല തിരിക്കുക. ഇതോടെ നമസ്‌കാരം പൂര്‍ത്തിയായി.
കടപ്പാട് :ഇസ്ലാമിക് പഠന ഗ്രൂപ്പ് പാലക്കാട്.