2017, മാർച്ച് 19, ഞായറാഴ്‌ച

നിങ്ങൾ ഭിന്നിക്കരുത്

ﺍﻟﻠﻪُ َ اكبر*

      നാം എല്ലാവരും മുസ്ലിങ്ങളാണ്.  അതോടൊപ്പംതന്നെ  ഒരോരുതരരും സുന്നിയും മുജാഹിതും ജമാ അതേ ഇസ്ലാമിക്കാരനും തബ്‌ലീഗ് ജമാത്തും ഷാഫിയും ഹനഫിയും ഹംബലിയും ബരൈലവിയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെ പതാക വാഹകരുമാണ്.  എന്നാൽ ഇവരെല്ലാം ഒരേ സ്വരത്തിൽ അംഗീകരിക്കുന്നതും മുറുകെ പിടിക്കുന്നു എന്ന്‌ വാദിക്കുന്നതുമായ വിശുദ്ധ ഖുർആനും തിരുസുന്നത്തും (സ്വഹീഹായ ഹദീഥ്‌ )വള്ളിക്കോ പുള്ളിക്കോ വെത്യാസമില്ലാത്തവണ്ണം ഇവരുടെ എല്ലാവരുടെയും കൈകളിൽ ഭദ്രമാണുതാനും. 
   പിന്നേ എന്ത് കൊണ്ടാണ് നമ്മൾ ഇങ്ങനെ കക്ഷികളായി ഭിന്നിച്ചു പോയത്.. ? അതിനുള്ള ഉത്തരം വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം ആലു ഇമ്രാനിലെ 103 ആം വചനത്തിലൂടെ  അല്ലാഹു പറയുന്നു.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്.  

ആ മുറുകെ പിടിക്കേണ്ട പാശം ഖുർആനാണ്.  ഈ ഖുർആനിക സൂക്തം നാം കണ്ടില്ലെന്ന് നടിക്കുകയാണോ... ? അധോ കാണാതെദ് കൊണ്ട് തന്നെയാണോ... ? 

ശേഷം വീണ്ടും അല്ലാഹു 6 ആം അധ്യായത്തിലെ 159ആം വചനത്തിലൂടെ പറയുന്നു.

إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ
തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.

ഇത്തരക്കാരുമായി മുസ്ലിമിന്ന് ഒരു ബന്ധവും ഇല്ല എന്നാണ് അല്ലാഹു പറയുന്നത്.  ഇത്ര വിശദമായി അല്ലാഹു പറഞ്ഞ ഈ ഒരു ആയത് തർക്കവിഷയങ്ങളിൽ വാചാലരാവുന്ന ഇവിടുത്തെ പണ്ഡിതർക്ക് അറിയാതെ പോയോ... ? എന്ത്‌കൊണ്ടാണ് ഈ കാര്യം ഇവർ ജനങ്ങളോട് പറയാത്തത്.? എന്താണെന്നറിയേണ്ടേ  അതും അല്ലാഹു ഖുർആനിലൂടെ വിശദീകരിക്കുന്നത് നമുക്ക് കാണാം.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۗ
വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപേരും  ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരുമാണ്.

അപ്പോൾ നാം എന്ത്‌ ചെയ്യണം എന്ന ഒരു ചോദ്യം ഉയർന്നുവരും.  എന്നാൽ ഒരു മുസ്ലിം യഥാർത്ഥ സ്രോതസ്സായ വിശുദ്ധ ഖുർആനിന്റെയും സ്വഹീഹായ ഹദീഥിനെയുമാണ് പിന്പറ്റേണ്ടത്. (ഇവ രണ്ടുമാണ് മുസ്ലിമിന്റെ പ്രമാണം )  ഒരു പണ്ഡിതൻ ഖുർആനിനും ഹദീഥിനും യോജിക്കുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞാൽ അവ സ്വീകരിക്കണം. ഈ വെക്തിതന്നെ മറ്റൊരു കാര്യത്തിൽ പ്രമാണത്തോട് യോജിക്കാത്തവ പറഞ്ഞാലോ..  നാം അത്‌ തള്ളിക്കളയണം. അവർ പാണ്ഡിത്യമുള്ളവരായേക്കാം. പക്ഷെ അവരാരും പ്രവാചകൻ (സ്വ )പോലെ മഹ്‌സൂമുകളല്ല  (തെറ്റുപറ്റാത്തവരല്ല ) നമ്മിൽ പലർക്കും വന്നു ഭാവിക്കുന്ന ഒരു വിപാതാണിത്. അവർ പണ്ഡിതന്മാരെ അന്തമായി അനുകരിക്കുന്നു. ഈ അനുകരണം അവരെ നാശത്തിലേക്ക് നയിക്കുന്നു. എന്നാൽ മഹാസൂരികളായ മദ്ഹബിന്റെ ഇമാമുമാരായ ഇമാം ഷാഫി, ഇമാം ഹനഫി, ഇമാം ഹമ്പലി, ഇമാം മാലിക് ഇവരെല്ലാം തങ്ങളുടെ ഫത്‌വകൾ (അഭിപ്രായങ്ങൾ ) നബി (സ്വ ) യുടേതിന്ന് എതിരായി വന്നാൽ അവരുടെ അഭിപ്രായങ്ങൾ ഉപേക്ഷിക്കണമെന്നാണ് പറഞ്ഞത്. അതായത് അവരുടെ വാക്കുകൾ സ്വീകരിക്കേണ്ടതും  ഖുർആനിനോടും സ്വാഹീഹായ ഹദീഥുകളോടും യോജിക്കുന്നതാണോ എന്ന് നോക്കിയിട്ടാണ്. നാലാലൊരു  മദ്ഹബിനെ അന്തമായി പിൻപറ്റണം എന്ന വാദത്തിന്ന് മതത്തിൽ ഒരു അടിസ്ഥാനവുമില്ല.  എല്ലാ മദ്ഹബിന്റെ ഇമാമുമാരെയും അംഗീകരിക്കണം ബഹുമാനിക്കണം. പക്ഷെ  അവരാരും ഭിന്ന കക്ഷിത്വം  ഉണ്ടാക്കാൻ വന്നവരല്ല.  അവർ മതത്തെ കൂടുതൽ വിശദീകരിച്ചു തരാൻ വന്നവരാണ്. ധൗർഭാഗ്യകരമെന്ന  പറയട്ടെ അവരുടെ അനുയായികൾ ഭിന്ന കക്ഷികളായി.

*അല്ലാഹു ഖുർആനിലെ 4ആം അധ്യായത്തിൽ പറയുന്നു*

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
*വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റവും നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം. (Sura 4 : Aya 59)*

രണ്ട് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞാൽ നിങ്ങൾ അല്ലാഹു വിലക്കും അവന്റെ റസൂൽ (സ്വ ) യിലേക്കും കാര്യങ്ങൾ  മടക്കുക. 
 
അല്ലാഹു കക്ഷിത്വം പാടില്ല എന്ന്‌ പറഞ്ഞിട്ടും ധൗര്ഭാഗ്യകരം എന്ന്‌ പറയട്ടെ നാം കക്ഷികളായി ഭിന്നിച്ചു കഴിഞ്ഞു.
മതപരമായ കാര്യങ്ങൾക്കും, പാവങ്ങളെ സഹായിക്കാനും, വിദ്യാഭ്യാസത്തിനും അതുപോലുള്ള വെത്യസ്തമായ  സൽകർമങ്ങൾ ചെയ്യുവാനാവണം സംഘടനകൾ രൂപീകരിക്കേണ്ടത് .  പക്ഷെ മതം എന്ന നിലക്ക്  (മത വിശ്വാസികൾ എന്നനിലക്ക് ) നാം ഭിന്ന കക്ഷികളാകാൻ പാടില്ല. മത പ്രബോധനത്തിന്ന് മുസ്ലിങ്ങളുടെ ഒരു സംഗമാവുകയാണ് വേണ്ടത്. നിങ്ങൾ ലിംഗ ബേധമുണ്ടാക്കേരുതെന്ന് ഖുർആൻ പറയുന്നുണ്ട്.  എന്നാൽ ഇത്‌ പറയുമ്പോൾ  *"പ്രവാചകൻ (സ്വ )* *പറയുന്നത് 73 കക്ഷികൾ ആകും എന്നാണല്ലോ എന്ന ഒരു ചോദ്യം ഉടലെടുക്കാറുണ്ട്.*
*അതേ സുനൻ തിർമിതിയുടെ 171ആം ഹദീഥിൽ  നബി (സ്വ ) പറയുന്നത് മുസ്ലിംങ്ങൾ 73 ഭിന്ന കക്ഷികളാകും എന്നാണ്.*  എന്നാൽ നബി (സ്വ ) കക്ഷിത്വം ഉണ്ടാക്കണം എന്നല്ല ഉണ്ടായി പോകും എന്നാണ് പറഞ്ഞത്. എന്നാൽ പ്രവാചകൻ ഈ അവസ്ഥ പ്രവചിച്ചിരുന്നു. ഒരു കൂട്ടർ മാത്രമേ സ്വർഗത്തിൽ പോകൂ എന്നും പറഞ്ഞു. അപ്പോൾ അനുചരന്മാർ ചോദിച്ചു. അവർ ആരാണ് .. ? അവർ ഏതു കൂട്ടറാണ്.. ? എൻ്റെ ചര്യയും ഖുർആനും പിന്പറ്റുന്നവരാണവർ എന്ന് നബി (സ്വ ) പറഞ്ഞു. ആ പ്രവചനം ഇന്ന് പുലർന്നിരിക്കുന്നു ഇന്ന മുസ്ലിങ്ങൾ പല കക്ഷികളായി .  എന്നാൽ നമ്മുടെ നബി (സ്വ ) ഏത് കക്ഷിയായിരുന്നു.. ? നബി (സ്വ ) മുസ്ലിമായിരുന്നു.

വിശുദ്ധ ഖുർആനിലെ 3ആം അധ്യായം ആലു ഇമ്രാനിൽ അല്ലാഹു പറയുന്നു.

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ
പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ''അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.'' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: ''ഞങ്ങള്‍ മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക.''  (Sura 3 : Aya 64)

ഞങ്ങൾ മുസ്ലിംങ്ങളാണ് എന്ന്‌ പറയാനാണ് അല്ലാഹു കല്പിച്ചതു. മുസ്ലിം എന്നാൽ അല്ലാഹുവിന്റെ തീരുമാനങ്ങൾക്ക് കീഴ്‌പെട്ട് ജീവിക്കുന്നവൻ എന്നാണ്.  മുസ്ലിം അവന്റെ ഇച്ഛകളെല്ലാം  ദൈവത്തിന്ന് സമർപ്പിക്കേണ്ടവനാണ്.

നാം ആദ്യവും അവസാനവും ഒരു മുസ്ലിമാവുക. ഖുർആനിനോടും ഹദീഥിനോടും യോജിക്കുന്ന അഭിപ്രായങ്ങൾ നമുക്ക് സ്വീകരിക്കാം. അത്‌ ഒരു സ്ഥലപരമായ സംസ്കാരപരമായ രാജ്യപരമായ കാര്യങ്ങളാലുള്ള  വ്യെതിചലനത്തെ പിന്പറ്റരുത്‌. ഖുർആനിന്റെയും ഹദീഥിനെയും പിൻപറ്റുക.

ഖുർആനിലും ഹദീഥിലും പറയാത്തത്  മതമല്ല.  ഇസ്ലാം ഒന്നേയുള്ളു.. കക്ഷിത്വം പാടില്ല.

ഇനിയും നിങ്ങൾ ഇതിനോട് മുഖം തിരിച്ചാൽ അറിയുക അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാണ്.

അല്ലാഹു ഖുർആനിലെ 7ആം അധ്യായത്തിൽ പറയുന്നു.

وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ
ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്‍കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന്‍ വഴികേടിലായി. (Sura 7 : Aya 175)

وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ
നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായയുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാക്ക് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ. (Sura 7 : Aya 176)

ഇനിയെങ്കിലും സംഘടനാ സങ്കുചിതത്വവും മറ്റു താത്പര്യങ്ങളും ഉപേക്ഷിച്ചു നമുക്കെല്ലാം ഒന്ന്   ഒന്നിച്ചുകൂടെ.. ? അതേ ഒന്നിക്കാം നാമെല്ലാവരും  ഖുർആനെന്ന പാശത്തെയും സ്വഹീഹായ ഹദീഥ്‌ കളെയും  പിന്പറ്റിയാൽ  നമുക്ക് ഒന്നിക്കാം കക്ഷിത്വമില്ലാതെ യഥാർത്ഥ മുസ്ലിമായി ഒരേ നിരയിൽ
📖📖📖📖📖📖📖📖📖

1 അഭിപ്രായം: